ബസില്‍ വച്ച് 13 കാരന്‍റെ സ്വകാര്യ ഭാഗത്ത് സ്‌പര്‍ശിച്ചു; ഭിന്നശേഷിക്കാരന് മൂന്ന് വർഷം കഠിനതടവും പിഴയും

court


തിരുവനന്തപുരം: ബസിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഭിന്നശേഷിക്കാരന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 5,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. 2021ൽ പാലോട്–പാരിപ്പള്ളി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 13കാരന്റെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചതായാണ് പരാതി. വിദ്യാർത്ഥി ഉടൻ ബസ് കണ്ടക്ടറെ അറിയിക്കുകയും പാലോട് പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ഒരു കാൽ മുറിച്ചു മാറ്റിയ പ്രതിക്ക് കാഴ്ചക്കുറവുണ്ടെന്നും മനഃപൂർവം സംഭവിച്ചതല്ലെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, പ്രതി കുട്ടിയെ പിന്തുടർന്നു വരികയായിരുന്നെന്നും കുട്ടി ആദ്യം യാത്ര ചെയ്ത ബസിലും പ്രതി ഉണ്ടായിരുന്നെന്നും കുട്ടിയുടെ അടുത്തുവന്ന് ഇരുന്നശേഷം പ്രതി ബോധപൂർവം സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയായിരുന്നെന്നും പ്രോസിക്യൂഷൻ വാദിച്ചു.
 

Tags