120 അടി താഴ്ചയിലുള്ള കിണറ്റിൽ വീണ് 22 ക്കാരൻ മരിച്ചു


ആഗ്ര: ഫോണിൽ സാരിച്ചുകൊണ്ടിരിക്കെ 120 അടി താഴ്ചയിലുള്ള കിണറ്റിൽ വീണ് 22കാരനായ ബിരുദ വിദ്യാർഥി മരിച്ചു. ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശിയായ രാഹുൽ കുമാറാണ് മരിച്ചത്. പൊലീസ് രാത്രി മുഴുവൻ നടത്തിയ പരിശോധനക്കൊടുവിൽ ശനിയാഴ്ച യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തി. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിച്ചുപോയിരുന്നു.
ട്രാക്ടർ തകരാറിലായതിനെക്കുറിച്ച് ഒരു ബന്ധുവിനോട് സംസാരിക്കുകയായിരുന്നു രാഹുൽ. സമയം 11മണി കഴിഞ്ഞതുകൊണ്ടുതന്നെ സ്ഥലം പൂർണമായും ഇരുട്ടിലായിരുന്നു. തകരാറിലായ ട്രാക്ടറിനെക്കുറിച്ച് അമ്മാവനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.
വളരെ പഴക്കവും ആഴവുമുള്ള കിണറ്റിൽ നിന്നും രാഹുലിനെ രക്ഷിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു. അബോധാവസ്ഥയിൽ രാഹുലിനെ പുറത്തെടുത്തെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.