ഓ​ൺ​ലൈ​ൻ വ​ഴി കൂ​ത്തു​പ​റ​മ്പ് പോ​സ്റ്റ് ഓ​ഫി​സി​ൽ എ​ത്തി​ച്ച വ​ൻ ല​ഹ​രി മ​രു​ന്ന് ശേ​ഖ​രം എ​ക്സൈ​സ് പി​ടി​കൂ​ടി

google news
excise1

ഓ​ൺ​ലൈ​ൻ വ​ഴി കൂ​ത്തു​പ​റ​മ്പ് പോ​സ്റ്റ് ഓ​ഫി​സി​ൽ എ​ത്തി​ച്ച വ​ൻ ല​ഹ​രി മ​രു​ന്ന് ശേ​ഖ​രം എ​ക്സൈ​സ് പി​ടി​കൂ​ടികൂ​ത്തു​പ​റ​മ്പ്: ഓ​ൺ​ലൈ​ൻ വ​ഴി കൂ​ത്തു​പ​റ​മ്പ് പോ​സ്റ്റ് ഓ​ഫി​സി​ൽ എ​ത്തി​ച്ച വ​ൻ ല​ഹ​രി മ​രു​ന്ന് ശേ​ഖ​രം എ​ക്സൈ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പാ​റാ​ൽ സ്വ​ദേ​ശി കെ.​പി. ശ്രീ​രാ​ഗി​നെ (30) എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ത​ർ​ലാ​ൻഡി​ലെ റോ​ട്ട​ർ​ഡാ​മി​ൽ നി​ന്ന് ഓ​ൺ​ലൈ​നാ​യി എ​ത്തി​ച്ച 70 എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ജ​നീ​ഷും പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. കൂ​ത്തു​പ​റ​മ്പ് പോ​സ്റ്റ് ഓ​ഫി​സി​ൽ സം​ശ​യാ​സ്പ​ദ​മാ​യി എ​ത്തി​യ ത​പാ​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റുടെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും സ്റ്റാ​മ്പു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

എ​ക്സൈ​സ് ന​ട​ത്തി​യ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വി​ലാ​സ​ക്കാ​ര​ൻ പാ​റാ​ൽ സ്വ​ദേ​ശി ശ്രീ​രാ​ഗ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് മ​ഫ്തി​യി​ൽ പ്ര​ത്യേ​ക സം​ഘം വീടി​ന് സ​മീ​പം ശ്രീ​രാ​ഗി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡാ​ർ​ക് വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് ബി​റ്റ്കോ​യി​ൻ കൈ​മാ​റ്റം വ​ഴി​യാ​ണ് എ​ൽ.​എ​സ്.​ഡി എ​ത്തി​ച്ച​ത്.

ക​ഞ്ചാ​വ് കൈ​വ​ശം വെച്ച​തി​ന് ശ്രീ​രാ​ഗി​ന്റെ പേ​രി​ൽ മു​മ്പും കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​യു​ടെ കൈ​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ 70 എ​ൽ.​എ​സ്.​ഡി സ്റ്റാ​മ്പു​ക​ൾ 1607 മി​ല്ലി​ഗ്രാം തൂ​ക്കം വ​രു​ന്ന​താ​ണ്. കേ​വ​ലം 100 മി​ല്ലി​ഗ്രാം കൈ​വ​ശം വെ​ച്ചാ​ൽ 10 വ​ർ​ഷം മു​ത​ൽ 20 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

പി​ടി​കൂ​ടി​യ സ്റ്റാ​മ്പു​ക​ൾ​ക്ക് മൂ​ന്നു ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കും. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ സു​കേ​ഷ് കു​മാ​ർ വ​ണ്ടി​ച്ചാ​ലി​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ജീ​ഷ് കോ​ട്ടാ​യി, എം. ​സു​ബി​ൻ, സി.​കെ. ശ​ജേ​ഷ്, എ​ൻ.​സി. വി​ഷ്ണു, ഡ്രൈ​വ​ർ ല​തി​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags