ഡൽഹിയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസ്സിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ഡ്രൈവറെയും കണ്ടക്ടറും

rape

 ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂരമായ ബലാത്സംഗ വാർത്ത. ഡൽഹിയിലെ നംഗ്ലോയ് മേഖലയിൽ നിർത്തിയിട്ടിരുന്ന സ്ലീപ്പർ ബസ്സിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ഡൽഹിയിലെ റാണി ബാഗ് ഏരിയയിലാണ് ദാരുണമായ സംഭവം നടന്നത്. മംഗോൾപുരിയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന, പിതംപുരയിലെ ചേരി നിവാസിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. മേയ് 11ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ സരസ്വതി വിഹാറിലെ ബസ് സ്റ്റോപ്പിന് സമീപം വെച്ച് സ്ലീപ്പർ ബസ്സിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

രണ്ടുപേർ ചേർന്ന് ബസ്സിനുള്ളിൽ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.

Tags