ഡൽഹിയിൽ പെൺസുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

police
police

ഡൽഹി: ഡൽഹിയിൽ വിവാഹാഭ്യർത്ഥന നിരസിച്ച പെൺസുഹൃത്തിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം 20 കാരനായ യുവാവ് സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. സംഭവത്തിൽ ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പൊലീസ് പറയുന്നതനുസരിച്ച് ഇരുവരും ഒരു വർഷമായി പരിചയത്തിലാണ്. എന്നാൽ ബന്ധം തുടരാനോ വിവാഹം കഴിക്കാനോ പെൺകുട്ടി ആഗ്രഹിച്ചിരുന്നില്ല.

അതേസമയം ബന്ധം തുടരുന്നില്ല എന്ന പെൺകുട്ടിയുടെ തീരുമാനമാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പെൺകുട്ടിയുടെ കഴുത്തിലാണ് ഗുരുതര പരിക്കേറ്റത്. അതിക്രമത്തിൻറെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ യുവാവ് അതിക്രൂരമായി പെൺ സുഹൃത്തിനെ കുത്തുന്നത് കാണാം. സംഭവസ്ഥലത്തെത്തിയ പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച് പ്രതി പെൺകുട്ടിയെ കുത്തിയ കത്തി കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതികരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags