ഹോളി ആഘോഷത്തിനിടെ തർക്കം ; യുവാവിനെ അടിച്ചുകൊന്നു

kottayam-crime

 ഡൽഹി : ഉത്തം നഗറിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് 26 വയസ്സുകാരനായ തരുൺ കൊല്ലപ്പെട്ടു. വീടിന്റെ ടെറസിൽ നിന്ന് 11 വയസ്സുകാരി എറിഞ്ഞ വാട്ടർ ബലൂൺ മറ്റൊരു സമുദായത്തിൽപ്പെട്ട സ്ത്രീയുടെ മേൽ വീണതാണ് തർക്കത്തിന് കാരണമായത്. ഈ നിസ്സാര സംഭവത്തെത്തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയും മാരകായുധങ്ങളുമായെത്തിയ സംഘം തരുണിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.

tRootC1469263">

സംഭവത്തെത്തുടർന്ന് ഉത്തം നഗർ പ്രദേശത്ത് കനത്ത സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ഹിന്ദു സംഘടനകൾ പ്രതിഷേധത്തിൽ പങ്കുചേരുകയും ചെയ്തു. രോഷാകുലരായ ജനക്കൂട്ടം പ്രതികളുടെ വീട് ആക്രമിക്കാൻ ശ്രമിച്ചതും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതും സ്ഥിതിഗതികൾ വഷളാക്കി. പ്രദേശത്തെ കടകൾ അടപ്പിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ പോലീസ് കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നിലവിൽ ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ചിലരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ നിഹാരിക ഭട്ട് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. പ്രദേശത്ത് സമാധാനം നിലനിർത്തണമെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും പോലീസ് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags