പൊലീസ് സ്റ്റേഷനിൽ കത്തിയാക്രമണം ; ഒമ്പത് ഉദ്യോഗസ്ഥർക്ക് പരിക്ക്, പ്രതിയെ വെടിവെച്ച് പിടികൂടി
Nov 24, 2026, 18:53 IST
ഡൽഹിയിലെ ജാമാ മസ്ജിദ് പൊലീസ് സ്റ്റേഷനിൽ കത്തിയുമായി എത്തിയ യുവാവ് പൊലീസുകാരെ ആക്രമിച്ചു. സംഭവത്തിൽ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. 30കാരനായ മുഹമ്മദ് നബീലാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്.
പൊലീസ് സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥർക്കാണ് ആദ്യം കുത്തേറ്റത്. തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ഉദ്യോഗസ്ഥർക്ക് കൂടി പരിക്കേറ്റു. പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.
കാലുകളിൽ ആറ് വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
.jpg)

