പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഡൽഹിയിൽ പിതാവും പ്രായപൂർത്തിയാകാത്ത മകനും പിടിയിൽ

kottayam-crime

 പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയ തർക്കം ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ കൊലപാതകത്തിൽ കലാശിച്ചതായി റിപ്പോർട്ട്. മകന്റെ സമീപത്ത് മറ്റൊരു കുട്ടി പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ 42 വയസ്സുള്ള ഒരാളെ പൊലീസ് പിടികൂടി.

ഡൽഹിയിലെ ആനന്ദ് പർബത് മേഖലയിലെ പഞ്ചാബി ബസ്തിയിലാണ് സംഭവം. തർക്കം രൂക്ഷമായതോടെ പ്രതിയെന്ന് സംശയിക്കുന്നയാൾ ഇരുമ്പുവടി ഉപയോഗിച്ച് കുട്ടിയെ ആക്രമിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് തർക്കത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

Tags