സേലത്ത് പത്തുവയസ്സുകാരനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി

stabbed

 സേലം : അമ്മയും രണ്ടു മക്കളും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി അജ്ഞാതൻ പത്തുവയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച അമ്മയ്ക്കും കുത്തേറ്റു. ഇന്നലെ വൈകിട്ടാണു സംഭവം. ലഹരിക്കടിമയായ യുവാവാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. 

കാരണം കൂടാതെയാണ് ആക്രമണമെന്നും നാട്ടുകാർ പറയുന്നു. ശരീരമാസകലം കുത്തേറ്റ യൂഷ്കന്ദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. അമ്മ സത്യ (45) ഗുരുതര പരുക്കുകളോടെ സേലം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags