റീൽസെടുക്കാൻ 34 കാരനെ വെട്ടി ; നാല് കുട്ടികൾ അറസ്റ്റിൽ
ചെന്നൈ: റീൽസ് ചിത്രീകരണത്തിനായി അതിഥി തൊഴിലാളിയെ ആക്രമിച്ച പ്രായപൂർത്തിയാവാത്ത നാല് ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 27ന് തിരുത്തണി റെയിൽവേ ക്വാർട്ടേഴ്സിന് സമീപമാണ് ഒഡിഷ സ്വദേശിയായ സൂരജിനെ(34) വടിവാളുകൾ കൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്. തലക്കും കൈകാലുകൾക്കും വെട്ടേറ്റ് രക്തം വാർന്ന് നിലവിളിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
tRootC1469263">സൂരജിനെ തിരുവള്ളുവർ ജില്ല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കുറ്റവാളികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്തതായി ഐ.ജി അസ്ര ഗാർഖ് അറിയിച്ചു. വിവാദ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കിടരുതെന്ന് പൊലീസ് നിർദേശിച്ചു. അതേസമയം, സംസ്ഥാനത്ത് വടക്കേന്ത്യൻ തൊഴിലാളികൾക്ക് സുരക്ഷയില്ലെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി.
.jpg)


