70 വയസുള്ള ഭർതൃ മാതാവിനെ ക്രൂരമായി മർദിച്ച് മരുമകൾ ; ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ


ഗ്വാളിയോർ: മധ്യപ്രദേശിൽ 70 വയസുള്ള ഭർതൃ മാതാവിനെ മരുമകൾ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 70കാരിയെ നിലത്തേക്ക് വലിച്ചുതള്ളി തലയിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവരുടെ മകനെ മരുമകളുടെ പിതാവും സഹോദരനും മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം നടന്ന് നാലുദിവസത്തിനു ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
70 വയസുള്ള സരള ബത്ര മകന്റെയും കുടുംബത്തിന്റെയും കൂടെയാണ് താമസം. സരളയുടെ ഭർത്താവ് നാലുവർഷം മുമ്പ് മരിച്ചു. ഇവരുടെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാൻ മരുമകൾ നീലിക പലപ്പോഴായി ശ്രമം നടത്തുകയാണ്.
ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും വീട്ടിൽ വഴക്കുണ്ടാകും. ഒരു ദിവസം ഉച്ചക്ക് പതിവ് നിസ്സാരമായ എന്തോ പ്രശ്നം പറഞ്ഞ് നീലിക വഴക്ക് തുടങ്ങി. പിന്നാലെ സരളയെ മർദിക്കുകയും ചെയ്യുകയായിരുന്നു. ഇവരുടെ പ്രശ്നത്തിൽ ഇടപെടാൻ മകൻ വിശാൽ ശ്രമിച്ചു. തുടർന്ന് നീലിക തന്റെ പിതാവ് സുരേന്ദ്ര കോഹ്‍ലിയെയും സഹോദരൻ നാനാക് കോഹ്‍ലിയെയും സഹായത്തിനായി ഫോണിൽ വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സുരേന്ദ്ര കോഹ്‍ലിയും കുറച്ചു പേരും വീടിനകത്തേക്ക് കയറി. അവർ വിശാലിനെയും സരളയെയും അധിക്ഷേപിക്കാൻ തുടങ്ങി. പിന്നാലെ വിശാലിനെ മർദിക്കുകയും ചെയ്തു. സരള മകനെ രക്ഷിക്കാൻ ശ്രമിച്ചു. തുടർന്ന് നീലിക അവരെ ക്രൂരമായി മർദിക്കുകയായിരുന്നു. സരളയെ നീലിക നിലത്തേക്ക് തള്ളിയിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമായി കാണാം. തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വഴക്കിനിടയിൽ ഇവർ പരസ്പരം കൊല്ലുമെന്നും ഭീഷണി മുഴക്കുന്നുണ്ട്.

വഴക്കിന് ശേഷം സരളയും വിശാലും ഇന്ദർഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ നീലികയും സംഘവും അതിനു മുമ്പേ അവിടെ എത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കാണാതെ കേസെടുക്കാൻ പൊലീസ് ആദ്യം വിസമ്മതിച്ചു. നാലുദിവസം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടാക്കാത്തതിനെ തുടർന്ന് അമ്മയും മകനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു. അതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.