ആ​ഗ്രയിൽ വിവാഹ ഘോഷയാത്രക്കിടെ ജാതിയുടെ പേരിൽ ദലിത് വരന് മർ‍ദനം

crime
crime

ആഗ്ര: ആ​ഗ്രയിലെ വിവാഹ ഘോഷയാത്രക്കിടെ ദലിത് വരന് മർ‍ദനം. യുവാവിനെ ജാതിയുടെ പേരിൽ മർദ്ദിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു. മാർച്ച് ആറിന് നടന്ന വിവാഹഘോഷയാത്രക്കിടയിലാണ് വരനായ വിശാലിന് മർദ്ദനമേറ്റത്. തുടർന്ന് മാർച്ച് ഏഴിന് പൊലീസിൽ പരാതി നൽകി. എന്നാൽ മാർച്ച് 10 നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് വരന്റെ പിതാവ് അറിയിച്ചു.

അതേസമയം വിവാഹ ഘോഷയാത്രക്കിടെ ഒരു സംഘം ഘോഷയാത്രയിലുള്ളവരെ അസഭ്യം പറയുകയും, തുടർന്ന് പ്രതികൾ വിശാലിനെ ആക്രമിക്കുകയും തോക്കിന്റെ പിൻഭാഗം കൊണ്ട് തലയിൽ അടിക്കുകയും ജാതി അധിക്ഷേപങ്ങൾ നടത്തുകയും ചെയ്തു. വിവാഹം തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കേസെടുത്തതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ദേവേഷ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags