ഓൺലൈൻ തട്ടിപ്പുകൾക്ക് കടിഞ്ഞാണിടാൻ 13 സംസ്ഥാനങ്ങൾ ഒന്നിക്കുന്നു ; സൈബർ കുറ്റകൃത്യങ്ങളിൽ വർധന
ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നതായി തെലങ്കാന ഡിജിപി. രാജ്യത്താകെ സൈബർ കുറ്റകൃത്യ പരാതികളിൽ 24 ശതമാനം വർധനയുണ്ടായപ്പോൾ തെലങ്കാനയിൽ മൂന്ന് ശതമാനം കുറവുണ്ടായെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഓൺലൈൻ തട്ടിപ്പുകൾ പുതിയ രീതികളിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ഈ കണക്കുകൾ ശ്രദ്ധ നേടുന്നത്.
സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘടിത സംഘങ്ങളെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സംവിധാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 13 സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ അന്വേഷണത്തിൽ പരസ്പരം സഹകരിക്കണമെന്നും നിർദേശമുണ്ട്.
ഡിജിറ്റൽ അറസ്റ്റ്, വ്യാജ നിക്ഷേപ വാഗ്ദാനങ്ങൾ, ബാങ്ക് വിവരങ്ങൾ ചോർത്തൽ, വ്യാജ ലിങ്കുകൾ എന്നിവയിലൂടെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. അപരിചിതർ ആവശ്യപ്പെടുന്ന OTP, ബാങ്ക് വിവരങ്ങൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ കൈമാറരുതെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
.jpg)

