ജമ്മു കശ്മീരിൽ മരപ്പണിക്കാരൻ 30 കാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി

kottayam-crime

ജമ്മു കശ്മീരിൽ ബുദ്ഗാമിൽ 30 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ കുഴിച്ചുമൂടി. യുവതിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. പ്രതി ഷബീർ അഹമ്മദ് വാനിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

മാർച്ച് ഏഴിന് കോച്ചിംഗ് ക്ലാസിന് പോയ 30 കാരി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസം യുവതിയുടെ സഹോദരൻ തൻ്റെ സഹോദരിയെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചു. രേഖാമൂലം പരാതിയും നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മരപ്പണിക്കാരൻ ഷബീർ അഹമ്മദ് വാനി ഉൾപ്പെടെ നിരവധി പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലിൽ 45 കാരനായ ഷബീർ അഹമ്മദ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി മുറിച്ചശേഷം വിവിധ സ്ഥലങ്ങളിൽ കുഴിച്ചിട്ടതായി സമ്മതിച്ചു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെടുത്തു.

Share this story