ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മധ്യവയസ്കന് എട്ട് വർഷം കഠിനതടവ്
തിരുവനന്തപുരം: ഭാര്യയെ കോടാലി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവിന് എട്ട് വർഷം കഠിന തടവും 5000 രൂപ പിഴയും. ചെറുന്നിയൂർ മുടിയത്തോട് പേരേറ്റിൽ അമ്പാടി വീട്ടിൽ നമ്പി എന്ന രാമഭദ്രനെയാണ് (55) തിരുവനന്തപുരം പോക്സോ കോടതി ശിക്ഷിച്ചത്. 2014 ഡിസംബർ ഒമ്പതിനാണ് സംഭവം.
രാമഭദ്രൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ഭാര്യ ബിന്ദു പൊലീസിനൊപ്പം ഭർത്താവ് താമസിക്കുന്ന വീട്ടിലെത്തുകയായിരുന്നു. ഇതിൽ പ്രകോപിതനായ രാമഭദ്രൻ ബിന്ദുവിനെ ചവിട്ടി തള്ളിയിട്ടശേഷം കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ്, അഭിഭാഷക ബിന്ദു വി.സി എന്നിവർ ഹാജരായി.