ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരി കുറ്റക്കാരനെന്ന് കോടത് കണ്ടെത്തി
തിരുവനന്തപുരം: ക്ഷേത്ര പൂജക്കെത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൂജാരി കുറ്റക്കാരൻ. ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന എറണാകുളം പറവൂർ മൂത്തകുന്ന് കണ്ടാംതറ വീട്ടിലെ ബിനീഷിനെ (45) യാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
tRootC1469263">ഇയാൾ ഇപ്പോൾ തിരുവനന്തപുരം ചെല്ലമംഗലം ജനതറോഡ് ഭഗവതിമന്ദിരം വീട്ടിൽ താമസക്കാരനാണ്. 2019നാണ് കേസിനാസ്പദമായ സംഭവം. പരീക്ഷ പേടിയുണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരിയെ പൂജക്കായി മാതാവ് പ്രതിയുടെ അടുക്കൽ എത്തിക്കുകയും പ്രതി കുട്ടിക്ക് ബാധയേറ്റിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ബാധ ഒഴിപ്പിക്കാൻ പ്രത്യേകപൂജ ആവശ്യമാണെന്നും മാതാവിനെ തെറ്റിദ്ധരിപ്പിച്ചു.
ഇതിൻറെ അടിസ്ഥാനത്തിൽ ക്ഷേത്രത്തോടനുബന്ധിച്ച പൂജാമുറിയിൽ കുട്ടിയെ പലദിവസങ്ങളിൽ ജനനേന്ദ്രിയത്തിനുള്ളിൽ മരപ്പാവ, നാണയത്തുട്ടുകൾ, ഇരുമ്പാണികൾ കയറ്റി പീഡിപ്പിക്കുകയായിരുന്നു. തുടർന്നും കുട്ടിയുടെ പരീക്ഷാപേടി മാറാത്തതിനാൽ മാതാവ് അടുത്തുള്ള മാനസികാരോഗ്യ സഹായ ക്യാമ്പിൽ കൊണ്ടുപോയപ്പോഴാണ് അവിടത്തെ ഡോക്ടറോട് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
.jpg)


