ബസിൽ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ
എരുമപ്പെട്ടി: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം-വടക്കാഞ്ചേരി റൂട്ടിൽ സർവിസ് നടത്തുന്ന പി.വി.ടി ബസിലെ കണ്ടക്ടർ തിച്ചൂർ സ്വദേശി അനൂപാണ്(40) അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
tRootC1469263">വടക്കാഞ്ചേരിയിലേക്ക് ബസിൽ കയറിയ യുവതിയോട് കണ്ടക്ടർ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നും കാണിച്ച് യുവതി വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി. ഇതു സംബന്ധിച്ച് കണ്ടക്ടറെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ജീവനക്കാരുടെ സംഘടന മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. തുടർന്ന് പ്രതി എരുമപെട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
.jpg)


