അടിമാലിയിൽ ക്യാൻസർ രോഗിയായ സ്ത്രീയെ കട്ടിലിൽ കെട്ടിയിട്ട് പണം അപഹരിച്ചതായി പരാതി

crime
crime

ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗിയായ സ്ത്രീയെ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരികി പണം അപഹരിച്ചതായി പരാതി. അടിമാലി വിവേകാനന്ദ നഗർ സ്വദേശിനി കളരിക്കൽ ഉഷാ സന്തോഷിന്റെ പണമാണ് തട്ടിയെടുത്തത്. ക്യാൻസർ രോഗബാധിതയായ ഉഷ കീമോ ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടിലെത്തിയ മോഷ്ടാവ് ഉഷയെ കട്ടിലിൽ കെട്ടിയിട്ട ശേഷം വായിൽ തുണി തിരികി പേഴ്സിൽ ഉണ്ടായിരുന്ന 16500 രൂപ കവർന്നത്.

tRootC1469263">

സമീപവാസികൾ എത്തിയപ്പോഴാണ് കട്ടിലിൽ കെട്ടിയിട്ട നിലയിൽ ഉഷയെ കണ്ടെത്തിയത്. ഉടൻ അടിമാലി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ആറു വർഷത്തോളമായി ക്യാൻസർ രോഗബാധയെ തുടർന്ന് ഉഷ ചികിത്സയിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് അടിമാലിയിലെ സുമനസ്സുകൾ ചേർന്നാണ് ചികിത്സയ്ക്ക് ആവശ്യമായ തുക പിരിച്ചു നൽകിയത്. ചികിത്സയ്ക്ക് ആവശ്യമായ ആ തുകയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

Tags