കൊച്ചി കുഴൽപ്പണവേട്ട ; വ്യവസായിയെ ചോദ്യം ചെയ്തു


തമിഴ് നാട്ടിലെ ഭൂമി വിറ്റും, ബാങ്കിൽ നിന്ന് പിൻവലിച്ചുമുള്ള പണമാണ് കൈമാറിയത് എന്നും പണത്തിന്റെ രേഖകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടെന്നും മൊഴി നൽകി. എന്നാൽ രാജ മുഹമ്മദ് നൽകിയ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.
കൊച്ചി : കൊച്ചിയിലെ കുഴൽപ്പണവേട്ടയിൽ വ്യവസായിയെ ചോദ്യം ചെയ്തു. രാജമുഹമ്മദിനെയാണ് പൊലീസ് ചോദ്യം ചെയ്ത് . മാർക്കറ്റ് റോഡിലെ കെട്ടിടം വാടകയ്ക്ക് എടുത്തിരുന്നെന്നും ഇതിന്റെ നവീകരണത്തിന് അടക്കമാണ് 2.7 കോടി കൊടുത്ത് വിട്ടതെന്നും രാജ മുഹമ്മദ് മൊഴി നൽകി. തമിഴ് നാട്ടിലെ ഭൂമി വിറ്റും, ബാങ്കിൽ നിന്ന് പിൻവലിച്ചുമുള്ള പണമാണ് കൈമാറിയത് എന്നും പണത്തിന്റെ രേഖകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഉണ്ടെന്നും മൊഴി നൽകി. എന്നാൽ രാജ മുഹമ്മദ് നൽകിയ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.
വിശദമായ അന്വേഷണത്തിനൊടുവിൽ അന്വേഷണ റിപ്പോർട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനും ആദായ നികുതി ഉദ്യോഗസ്ഥർക്കും കൈമാറുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇന്നലെ ഉച്ചയക്ക് ശേഷമാണ് രാജമുഹമ്മദിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു വെല്ലിങ്ടണ്‍ ഐലന്റിന് അടുത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് 2 കോടി 70 ലക്ഷം സംശയാസ്പദമായ സാഹചര്യത്തിൽ പൊലീസ് പിടികൂടിയത്.
