പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്റെ മറവിൽ കഞ്ചാവ് കച്ചവടം; ബംഗാൾ സ്വദേശി പിടിയിൽ


പെരുമ്പാവൂർ ചെറുവേലിക്കുന്നിലെ മത്സ്യ വില്പന സ്റ്റാളിൽ നിന്നുമാണ് കഞ്ചാവ് പിടി കൂടിയത്
എറണാകുളം : പെരുമ്പാവൂരിൽ മത്സ്യ വില്പന സ്റ്റാളിന്റെ മറവിൽ കഞ്ചാവ് കച്ചവടം. ഏഴര കിലോ കഞ്ചാവ് സഹിതം പശ്ചിമബംഗാൾ സ്വദേശി പിടിയിൽ . മത്സ്യ വില്പന സ്റ്റാളിൽ ചെടിച്ചട്ടികൾക്ക് ഉള്ളിലും മത്സ്യം സൂക്ഷിക്കുന്ന ഫ്രീസറിന് ഉള്ളിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂർ ചെറുവേലിക്കുന്നിലെ മത്സ്യ വില്പന സ്റ്റാളിൽ നിന്നുമാണ് കഞ്ചാവ് പിടി കൂടിയത്. സ്റ്റാൾ നടത്തിയിരുന്ന പശ്ചിമബംഗാൾ സ്വദേശി നയീം ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
കടയിലെ ചെടിച്ചട്ടികൾക്കുള്ളിൽ പൊതികളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സേന കുറച്ചു ദിവസമായി ഈ സ്ഥാപനവും പ്രദേശവും നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നു പുലർച്ചെ ഓട്ടോറിക്ഷകളിൽ ചെടിച്ചട്ടികൾ കൊണ്ടുവന്നിറക്കുന്നതു കണ്ട ലഹരി വിരുദ്ധ സേന പോലീസിൽ വിവരമറിയിച്ചു.

പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ചെടിച്ചട്ടികൾക്ക് ഉള്ളിലും മത്സ്യം സൂക്ഷിക്കുന്ന ഫ്രീസറിന് ഉള്ളിലുമായി വച്ചിരുന്ന കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിൽ പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കുറച്ച് കഞ്ചാവ് കൂടി ലഭിച്ചു. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്, പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയും പോലീസ് കണ്ടെടുത്തു. അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിലാണ് ചെടിച്ചട്ടികളിൽ കഞ്ചാവ് കൊണ്ടുവന്നത്. ഇയാളുടെ കൂട്ടാളികളായ മറ്റ് രണ്ടുപേരെ കൂടി പോലീസ് അന്വേഷിച്ചു വരികയാണ്.
Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.