ഹൈബ്രിഡ് കഞ്ചാവ് കേസ്; പ്രതിയായ തസ്ലീമ സുല്‍ത്താന വിളിച്ചിരുന്നുവെന്ന് ശ്രീനാഥ് ഭാസി

sreenath bhasi and thaleema sulthana
sreenath bhasi and thaleema sulthana

ശ്രീനാഥ് ഭാസിയുടെ അപേക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും

കൊച്ചി : ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതിയായ തസ്ലീമ സുല്‍ത്താന വിളിച്ചിരുന്നുവെന്ന് ശ്രീനാഥ് ഭാസി. ഹെബ്രിഡ് കഞ്ചാവ് കൈവശമുണ്ടെന്നും ആവശ്യമുണ്ടോയെന്നും തസ്ലിമ ചോദിച്ചുവെന്നും ആരോ കബളിപ്പിക്കാന്‍ വേണ്ടി അയച്ച സന്ദേശമെന്നാണ് കരുതിയിരുന്നതെന്നും ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.  ശ്രീനാഥ് ഭാസിയുടെ അപേക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് അവര്‍ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും മൊഴി നല്‍കിയെന്നാണ് വിവരം. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു.

Tags