12 വയസ്സികാരൻ 10 വയസ്സുകാരിയായ സഹോദരിക്ക് എം ഡി എം എ നൽകി

no drugs
no drugs

ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് സഹോദരിക്ക് ലഹരി നൽകിയതായി കുട്ടി വെളിപ്പെടുത്തിയത് 

കൊച്ചി : ലഹരിക്ക് അടിമയായ 12-കാരൻ 10-വയസുകാരിയായ സഹോദരിക്ക് എംഡിഎംഎ നൽകി.  ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് സഹോദരിക്ക് ലഹരി നൽകിയതായി കുട്ടി വെളിപ്പെടുത്തിയത്. തുടർച്ചയായ ലഹരി ഉപയോഗം ആൺകുട്ടിയുടെ മാനസികാവസ്ഥയിലും സ്വഭാവത്തിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.

വീട്ടുകാർ ഉറങ്ങുന്ന സമയത്തായിരുന്നു ആൺക്കുട്ടി ലഹരി ഉപയോ​ഗത്തിനായി പോയത്. സൈക്കളിലാണ് ആൺക്കുട്ടി ലഹരി അന്വേഷിച്ച് പോയത്. ലഹരി ഉപയോ​ഗത്തിന് വേണ്ടി മൂന്ന് ലക്ഷം രൂപയോളം ആൺക്കുട്ടി വീട്ടിൽ നിന്ന് മോഷ്ടിച്ചെന്നാണ് കണ്ടെത്തൽ . പണം മോഷ്ടിച്ചതിനെ തുടർന്നുണ്ടായ ചോദ്യം ചെയ്യലിൽ  ആൺക്കുട്ടി വീട്ടുകാരെ ആക്രമിച്ചു. 

ഒരു ദിവസം കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ നെടുമ്പാശേരിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ഉപയോ​ഗം കണ്ടെത്തിയത്. പിന്നാലെ ലഹരി വിമോചന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ലഹരി ഉപയോ​ഗം ആൺക്കുട്ടിയുടെ മാനസിക നില തകരാറിലാക്കിയിട്ടുണ്ട്. 

Tags