മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കേസ് ; യുവാവിനെ കോടതി വെറുതെ വിട്ടു
Nov 18, 2023, 18:18 IST
വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു. ഓര്‍ക്കാട്ടേരി സ്വദേശി അര്ജുന് സിയൂസിനെയാണ് (36) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എം. ഷീജ വെറുതെവിട്ടത്.
2017ല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൊലയാളി എന്ന് വിളിച്ച് പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് വി.പി. ഷാജു ഡി.ജി.പിക്കയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അര്‍ജുനെതിരെ കേസെടുത്തത്. പ്രതി കുറ്റക്കാരനല്ലെന്നുകണ്ട് കോടതി വെറുതെ വിടുകയായിരുന്നു. പ്രതിക്കായി അഡ്വ. ഇ. ഹരീഷ് ഹാജരായി.
tRootC1469263">.jpg)


