മദ്യപിച്ച് ഡ്യൂട്ടിക്കെത്തി സമരം ചെയ്ത എസ്.എഫ്.ഐക്കാരെ ഇടിവള കൊണ്ട് മർദ്ദിച്ചു ; സിവിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

suspended

 പാലക്കാട്: എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ മദ്യപിച്ചെത്തി വിദ്യാർത്ഥികളെ ഇടിവള കൊണ്ട് മർദ്ദിച്ച സംഭവത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലക്കാട് എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ സവാദിനെയാണ് (സഫാദ്) സസ്പെൻഡ് ചെയ്തത്. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിലാണ് സംഭവം.

ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും സമരക്കാരെ ഇടിവള ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.

Tags