ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കഷ്ണങ്ങൾ കുറവ് ; ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്

friedrice

 ഹരിപ്പാട്: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കഷ്ണങ്ങൾ കുറവാണെന്ന് ആരോപിച്ച് യുവാവ് ഹോട്ടൽ അടിച്ചുതകർത്തു. ഹരിപ്പാട് ചിക്കൻ ചിക്കാഗോ എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തടയാൻ ശ്രമിച്ച വനിതാ ജീവനക്കാരിയെ മർദിച്ച യുവാവ്, ഹോട്ടലിലെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്തു.

കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. തനിക്ക് ലഭിച്ച ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്ന് ആരോപിച്ച് യുവാവ് ജീവനക്കാരിയുമായി തർക്കത്തിലേർപ്പെട്ടു. ശേഷം കൗണ്ടറിലുണ്ടായിരുന്ന സാമഗ്രികൾ തല്ലിത്തകർക്കുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഹരിപ്പാട് പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags