ഛത്തീസ്ഗഡിൽ കരടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു


സുക്മ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസറും റെയ്ഞ്ച് ഓഫീസറും ഒരു ടീം രൂപീകരിച്ച് വീഡിയോയിലുള്ള ഗ്രാമവാസികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ കരടിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു. ഛത്തിസ്ഗഡിലെ സുക്കുമ ജില്ലയിലാണ് സംഭവം. രണ്ട് ഗ്രാമവാസികളാണ് കരടിയെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്. കാലുകള്‍ കെട്ടിയ നിലയില്‍ വായില്‍ നിന്നടക്കം ചോര ഒലിക്കുന്ന നിലയില്‍ വേദന കൊണ്ട് പുളയുന്ന കരടിയുടെ നഖങ്ങളും ഇവര്‍ പിഴുതെടുത്തു. ചിലര്‍ കമ്പുകൊണ്ട് കരടിയെ അടിക്കുന്നുണ്ട്. ഒരാള്‍ കരടിയുടെ ചെവിയില്‍ പിടിച്ച് വലിക്കുമ്പോള്‍ മറ്റൊരാള്‍ തലയ്ക്ക് അടിച്ചു.
കരടിയെ ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. സംഭവത്തിൽ സുക്മ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസറും റെയ്ഞ്ച് ഓഫീസറും ഒരു ടീം രൂപീകരിച്ച് വീഡിയോയിലുള്ള ഗ്രാമവാസികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ ജയിലഴിക്കുള്ളിലാവുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
