ചെറുതുരുത്തിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം
Feb 20, 2026, 20:44 IST
ചെറുതുരുത്തി: വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മരക്കുറ്റിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ആറ്റൂർ ഭഗവതിക്കുന്ന് ഹൗസിൽ കുഞ്ഞന്റെ മകൻ സാരജാണ് (25) അപകടത്തിൽ മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ ആറ്റൂർ ബി.ആർ.ഡി കാർ ഷോറൂമിന് സമീപം സാരജ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ മരക്കുറ്റിയിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ സാരജിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
tRootC1469263">മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് ആറ്റൂർ സ്വദേശിയായ സാരജ് വിടവാങ്ങിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
.jpg)


