ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ട പ്രതി പിടിയിൽ

The young man's head caught fire while repairing a car in Malappuram

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ രാത്രിയിൽ കത്തിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. മുളക്കുഴ സ്വദേശി അനൂപ് (37) ആണ് കേസിൽ പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മുൻ വൈരാഗ്യമാണ് അക്രമം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന സൂചന. വെള്ളിയാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷന് പിന്നിൽ നിർത്തിയിട്ടിരുന്ന രാജമ്മയുടെ വീട്ടുമുറ്റത്തെ കാറാണ് പ്രതി കത്തിച്ചത്. രാജമ്മയുടെ വിദേശത്തുള്ള മകൾ കവിതയുടെ പേരിലുള്ളതാണ് കാർ.

Tags