ചാ​വ​ക്കാ​ട് ക​ത്രി​ക കൊ​ണ്ട് സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിച്ച യുവാവ് പിടിയിൽ

police8
police8

ചാ​വ​ക്കാ​ട്: ചാ​വ​ക്കാ​ട് പ​രി​സ​ര​ത്ത് സു​ഹൃ​ത്തി​നെ ക​ത്രി​ക കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ജ്മ​ലി​നെ​യാ​ണ് (28) ചാ​വ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഹ​രി ഉ​പ​യോ​ഗി​ച്ച് കൊ​ണ്ടി​രി​ക്കുന്നതിടെ ഉണ്ടായ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാണ് അ​ജ്മ​ൽ സു​ഹൃ​ത്താ​യ നി​സാ​മു​ദ്ദീ​നെ (24) കുത്തിയത്.

നി​സാ​മു​ദ്ദീ​നെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ജ്മ​ലി​നെ ഭ​യ​ന്ന് ആ​ശു​പ​ത്രി​യി​ൽ​ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. കൊ​ല​പാ​ത​കം, ക​വ​ർ​ച്ച, മോ​ഷ​ണം, ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു​വെ​ക്ക​ൽ തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം കേ​സി​ൽ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ജ്മ​ൽ.

Tags