ചങ്ങനാശ്ശേരിയിൽ 17കാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 31 വർഷം കഠിനതടവ്
ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പ്രച രിപ്പിക്കുകയും ചെയ്‌ത കേസിൽ പ്രതിക്ക് 31 വർഷം ക ഠിനതടവും 82,000 രൂപ പിഴയും ശിക്ഷ. ഇത്തിത്താനം കാഞ്ഞിരത്തുംമൂട്ടിൽ പി.കെ. ഷാബിനെയാണു ശിക്ഷി ച്ചത്.
ഫോണിലൂടെ പരിചയപ്പെട്ട പ്രതി 17 കാരിയുടെ വീട്ടിലെ ത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്നാണ് കേസ്. തുട ർന്ന് വിഡിയോ കോൾ വഴി നഗ്നത പ്രദർശിപ്പിക്കാൻ പ്രേ രിപ്പിക്കുകയും സ്ക്രീൻ ഷോട്ടുകൾ പകർത്തി മറ്റുള്ളവർ ക്ക് അയച്ചുനൽകുകയും ചെയ്‌തതായും പ്രോസിക്യൂഷ ൻ വാദിച്ചു. ചിങ്ങവനം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേ സിലാണ് ചങ്ങനാശ്ശേരി അതിവേഗ കോടതി ജഡ്‌ജി ര ഞ്ജിത്ത് കൃഷ്ണണൻ ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചി ല്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുകയിൽ നിന്ന് 41,000 രൂപ അ തിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസി ക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. മനോ ജ് ഹാജരായി.
.jpg)

