ചാലക്കുടിയിൽ രണ്ട് അതിഥി തൊഴിലാളികളെ ഔട്ട് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 3, 2026, 19:58 IST
ചാലക്കുടി ആളൂർ - വാഴക്കുന്നിൽ രണ്ട് അതിഥി തൊഴിലാളികളെ ഔട്ട് ഹൗസിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത് ആനന്ദ് (38), രാധ കുഞ്ചൂർ (32) എന്നിവരാണ് മരിച്ചത്.വിഷം ഉള്ളിൽച്ചെന്നാണ് ഇരുവരുടെയും മരണമെന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി അറിയിച്ചു.വാഴക്കുന്നിലുള്ള ഒരു പ്രവാസിയുടെ വീടിന്റെ പുറംജോലികൾക്കായാണ് മൂന്ന് മാസം മുൻപ് ഇവർ ഇവിടെയെത്തിയത്.
വീടിനോട് ചേർന്നുള്ള ഔട്ട് ഹൗസിലായിരുന്നു ഇവരുടെ താമസം. തിങ്കളാഴ്ച ഇവരെ പുറത്തൊന്നും കാണാതായതിനെ തുടർന്ന് വീടിന്റെ സുരക്ഷാ ചുമതലയുള്ളയാൾ ഔട്ട് ഹൗസിലെത്തി അന്വേഷിച്ചു. എന്നാൽ വാതിൽ തുറക്കാതായതോടെ അദ്ദേഹം ചാലക്കുടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
.jpg)

