യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; യുവാവിനെതിരെ കേസ്
Jan 3, 2026, 19:43 IST
കാസർകോട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.ഇടയിലക്കാട് സ്വദേശി ഗോകുലിന്(30) എതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
tRootC1469263">വിവാഹ വാഗ്ദാനം നൽകി നിരവധി പ്രാവശ്യം യുവതിയെ ലൈംഗികമായി ഇയാൾ ചൂഷണം ചെയ്‌തിട്ടുണ്ട്. വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെയാണ് യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. തുടർന്നാണ് ഗോകുലിനെതിരെ കേസെടുത്തത്. യുവതി അപകടനില തരണം ചെയ്‌തതായാണ് ആശുപത്രി അധികൃതർ പറയുന്നത്.
.jpg)


