അറവു കേന്ദ്രങ്ങളിൽ നിന്നു പോത്തുകളെ മോഷ്ടിച്ച കേസ് ; പ്രതികൾ പിടിയിൽ

arrest1

 കാസർകോട്: അറവു കേന്ദ്രങ്ങളിൽ നിന്നു പോത്തുകളെ മോഷ്ടിച്ചു കടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കർണ്ണാടക, ഹാസൻ, ഷിയ മൊഹല്ല സ്വദേശികളായ അസ്ഹർ ഹുസൈൻ (36), ഇമ്രാൻ അലി (34) എന്നിവരാണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. ഇവരെ പിന്നീട് പയ്യാവൂർ പൊലീസിനു കൈമാറി. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. പയ്യാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാച്ചമ്മ ജംഗ്ഷനിൽ അനൂപ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡയ്‌ലി ഫ്രഷ് എന്ന അറവു കേന്ദ്രത്തിൽ നിന്നു പോത്തിനെ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

tRootC1469263">

സമീപ കാലത്തായി തളിപ്പറമ്പ് ,പയ്യാവൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നു നിരവധി പോത്തുകളെ കാണാതായിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിനു പിന്നിൽ കർണ്ണാടകയിൽ നിന്നുള്ള സംഘമാണെന്നു വ്യക്തമായത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മോഷ്ടാക്കളുടെ ലൊക്കേഷൻ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. സംഘത്തെ തളിപ്പറമ്പിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തളിപ്പറമ്പിലെ മോഷണത്തിൽ ഇരുവർക്കും പങ്കില്ലെന്നും പയ്യാവൂരിലെ മോഷണത്തിനു പിന്നിൽ ഇവരാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നാണ് മോഷ്ടാക്കളെ പേരാവൂർ പൊലീസിനു കൈമാറിയത്.

Tags