അരയിലും ബുള്ളറ്റിന്റെ സീറ്റിനടിയിലുമായി കണ്ടത് 10 കവറിൽ കഞ്ചാവ് : യുവാവ് പിടിയില്‍

10 envelopes of cannabis found in his waist and under the seat of the bullet: Youth arrested
10 envelopes of cannabis found in his waist and under the seat of the bullet: Youth arrested

കൽപ്പറ്റ: മേപ്പാടിയിൽ കഞ്ചാവുമായി യുവാവ് പിടിയില്‍. അരപ്പറ്റ പുതിയപാടി വില്ലൂര്‍ വീട്ടില്‍ സാബിര്‍ റഹ്മാന്‍ (30) നെയാണ് മേപ്പാടി എസ് ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ എ.യു ജയപ്രകാശിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധനയും അറസ്റ്റും. ചുളുക്ക ഇരുമ്പുപാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

കെ എല്‍ 17 കെ 7333 ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളില്‍ നിന്ന് 50.25 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. അരയിലും ബുള്ളറ്റിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയില്‍ പത്ത് പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

Tags

News Hub