തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി

Cannabis seized from Thrissur railway station

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടി. റെയിൽവേ ഫ്‌ളാറ്റ്‌ഫോമിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. നാല് കവറുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്. എട്ട് കിലോ കഞ്ചാവാണ് പിടികൂടിയത്. ഗവൺമെന്റ് റെയിൽവേ പോലീസ് സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്.ഐ. ജയകുമാർ, എ.എസ്.ഐമാരായ മുരളി, സജി, സി.പി.ഒ. സുഷാന്ത് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.  

Tags