കഞ്ചാവ് കടത്ത്: പാലക്കാട് മൂന്നു പേര്‍ അറസ്റ്റില്‍
Mar 8, 2025, 11:45 IST


പാലക്കാട്: 30 കിലോ കഞ്ചാവുമായി വടക്കഞ്ചേരി സ്വദേശികളായ മൂന്ന് യുവാക്കള്‍ സേലത്ത് അറസ്റ്റില്‍. കണ്ണമ്പ്ര കോട്ടേക്കാട് സ്വദേശി ജിജിത് (30), കണ്ണമ്പ്ര പരുവാശ്ശേരി സ്വദേശി അനുരാജ് (18), വടക്കഞ്ചേരി സ്വദേശി ഹമീദ് (26) എന്നിവരാണ് പിടിയിലായത്.
മൂന്ന് ട്രോളി ബാഗുകളില്‍ ആയി സൂക്ഷിച്ച കഞ്ചാവുമായി കേരളത്തിലേക്ക് വരികയായിരുന്നു യുവാക്കള്‍. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടത്.