ബീഹാര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടി


പാലക്കാട്: കഞ്ചിക്കോട് മേഖലയില്‍ സ്ഥിരതാമസമാക്കിയ ബീഹാര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നും ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പോലീസ് പിടികൂടി. ബീഹാര്‍ സുല്‍ത്താന്‍പൂര്‍ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരകാട് സ്ഥിരതാമസക്കാരനുമായ യാസീന്‍ അന്‍സാരിയുടെ വീട്ടില്‍ നിന്നാണ് വാളയാര്‍ പോലീസ് കഞ്ചാവ് പിടികൂടിയത്.ഒമ്പത് വര്‍ഷം മുമ്പാണ് തൊഴില്‍ തേടി യാസീന്‍ അന്‍സാരി കഞ്ചിക്കോട് എത്തിയത്.
തുടക്ക കാലത്ത് ചെറിയ ജോലികള്‍ ചെയ്തു. പിന്നീട് വ്യവസായ മേഖലയില്‍ കട വാടകയ്ക്ക് എടുത്ത് നടത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നിരോധിത പുകയില വില്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. രഹസ്യവിരത്തിനടിസ്ഥാനത്തില്‍ വാളയാര്‍ പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് കണ്ടെടുത്തത്.
തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച കഞ്ചാവാണെണ് ഇയാള്‍ പോലീസിന് മൊഴി നല്‍കി. പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും വിറ്റ് കിട്ടിയ പണംകൊണ്ട് ഇയാള്‍ കഞ്ചിക്കോട് വസ്തു വാങ്ങി ആഡംബര വീട് നിര്‍മ്മിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മുമ്പും കേസുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ. ബി. പ്രമോദ്്, എ.എസ്.ഐ. നൗഷാദ്, ഈശ്വരന്‍, എസ്.സി.പി.ഒ ആര്‍. രഘു, രാജ, സി.പി.ഒ രജനി, ഡ്രൈവര്‍ സേവ്യര്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
