വയനാട് ദേശീയ പാതയോരത്ത് ചട്ടിയിൽ കഞ്ചാവ് ചെടി കണ്ടെത്തി

Cannabis plant found in pot on Wayanad national highway
Cannabis plant found in pot on Wayanad national highway

വയനാട് : കൊളഗപ്പാറ ദേശീയ പാതയോരത്ത് ചട്ടിയിൽ കഞ്ചാവ് ചെടി കണ്ടെത്തി. വയനാടിയ റിസോർട്ട് ഹോട്ടലിന്റെ ഷെഡിനോട് ചേർന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി കഴിഞ്ഞ ദിവസം  വൈകീട്ടോടെയാണ് കണ്ടെത്തിയത്. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് സ്‌ക്വാഡും മീനങ്ങാടി പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. ചെടിക്ക് 85 സെന്റിമീറ്റർ നീളമുണ്ട്. എഫ്.ഐ.ആർ രജിസ്ട്രർ ചെയ്ത് പോലീസ് തുടരന്വേഷണം നടത്തിവരുകയാണ്. എസ്.ഐ പി.സി. റോയി, സി.പി.ഒമാരായ ഷഹ്ഷാദ്, അൽത്താഫ് തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
 

tRootC1469263">

Tags