ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് 11.800 കിലോഗ്രാം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ganja
ganja

പാലക്കാട്:  ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് താണാവിൽ വെച്ച്  11.800 കിലോഗ്രാം കഞ്ചാവ്  പ്ലാസ്റ്റിക്  ചാക്കിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഓപ്പറേഷൻ "ഡി ഹണ്ടിന്റെ" ഭാഗമായി മയക്കുമരുന്നിനെതിരെ പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത്കുമാറിന്റെ നിർദ്ദേശ പ്രകാരം ഹേമാംബിക പൊലീസും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

പൊലീസ് പരിശോധന നടക്കുന്നതറിഞ്ഞ് ഉപേക്ഷിച്ചതാകാനാണ് സാധ്യത. കഞ്ചാവ് എത്തിച്ചവരെക്കുറിച്ച്  പൊലീസ്  അന്വേഷണം ഊർജ്ജിതമാക്കി. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നിർദ്ദേശപ്രകാരം പാലക്കാട് എഎസ്പി രാജേഷ് കുമാർ, പാലക്കാട്  നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ്  ഇൻസ്‌പെക്ടർ  സുദർശനയുടെ  നേതൃത്വത്തിൽ ഹേമാംബിക നഗർ  പൊലീസും, പാലക്കാട്  ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.

Tags