കൊല്ലത്ത് 1.210 കിലോഗ്രാം കഞ്ചാവുമായി 42കാരൻ പിടിയിൽ
Sep 16, 2026, 19:52 IST
കൊല്ലം: വിൽപന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന 1.210 കിലോഗ്രാം കഞ്ചാവുമായി 42കാരൻ പിടിയിൽ. പുനലൂർ തൊളിക്കോട് തലയംകുളം സന്ധ്യാഭവനത്തിൽ അയ്യപ്പനെയാണ് പത്തനാപുരം പൊലീസും കൊല്ലം റൂറൽ ഡാൻസഫും ചേർന്ന് അറസ്റ്റ് ചെയ്തത്.
പത്തനാപുരം കല്ലുംകടവിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദിലീപ് ഖാൻ, എഎസ്ഐ ആശദേവി, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, അഭി സലാം എന്നിവരും ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയിൽ ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസ് അറിയിച്ചു.
.jpg)

