കൊല്ലത്ത് കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി
Nov 17, 2023, 12:25 IST

കൊല്ലം മുക്കുന്നത് കത്തിക്കരിഞ്ഞ നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. വീടിനോട് ചേർന്നാണ് 60 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് . ചരുവിളപുത്തന്‍ വീട്ടില്‍ വസന്ത ആണ് മരിച്ചത്.റബ്ബര്‍ തോട്ടത്തില്‍ കത്തി കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.സ്വയം തീകൊളുത്തിയതാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.