ഓപ്പറേഷൻ തൂഫാൻ ; ബ്രൗൺഷുഗറിൻറെ വൻ ശേഖരവുമായി മൂന്ന് അസം സ്വദേശികൾ പിടിയിൽ

65-year-old man arrested for raping and murdering four-year-old girl

 വളാഞ്ചേരി: ബ്രൗൺഷുഗറിൻറെ വൻ ശേഖരവുമായി മൂന്ന് അസം സ്വദേശികൾ പിടിയിൽ. 333 ഗ്രാം ബ്രൗൺഷുഗറുമായി അസം നാഗോൺ സ്വദേശികളായ സദാം ഹുസൈൻ (32), ഇസാസുൽ ഹഖ് ( 31), റഷീദുൽ ഇസ്ലാം ( 32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജീപ്പിൽ രഹസ്യ അറയുണ്ടാക്കി അസമിൽനിന്ന് അതിൽ ബ്രൗൺഷുഗർ ഒളിപ്പിച്ചു കടത്തുകയായിരുന്നു.

വളാഞ്ചേരി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് ഓപറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലർച്ചെ വളാഞ്ചേരി - പട്ടാമ്പി റോഡിൽ കൊട്ടാരത്ത് വെച്ച് പ്രതികളെ പിടികൂടിയത്. തിരൂർ ഡിവൈ.എസ്.പി എ.എം. സിദ്ദീഖ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ആനന്ദ്ബാബു, പൊന്നാനി പൊലീസ് ഇൻസ്പെക്ടർ സതീഷ്കുമാർ, വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം. നിർമൽ കൂടാതെ ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

Tags