കാമുകിയോട് കുഴപ്പക്കാരൻ ആണെന്ന് പറഞ്ഞു; 48 കാരനായ കാമുകൻ മുതലാളിയെ കുത്തി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: കുഴപ്പക്കാരൻ ആണെന്ന് കാമുകിയോട് പറഞ്ഞെന്ന് ആരോപിച്ച് ഉത്സവപ്പറമ്പിൽ കാമുകന്റെ കത്തിക്കുത്ത്. ആര്യനാട് ചെമ്പകമംഗലം ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിലാണ് കയ്യാങ്കളിലും കത്തിക്കുത്തും നടന്നത്. ഉത്സവപ്പറമ്പിൽ താൽക്കാലിക ഫാൻസി സ്റ്റാൾ നടത്തുന്ന മലയിൻകീഴ് മൂങ്ങോട് മിനി ഭവനിൽ ഹരികുമാറിനാണ്(51) കുത്തേറ്റത്. ഹരികുമാറിന്റെ സഹായി പൂജപ്പുര മുടവൻമുകൾ സരിത ഭവനിൽ ബൈജുവിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. ഗുരതരമായി പരിക്കേറ്റ ഹരികുമാർ തിരുവനന്തപുരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആണ്.
tRootC1469263">ബൈജുവിന്റെ കാമുകിയോട് ബൈജു കുഴപ്പക്കാരനാണെന്ന് ഹരികുമാർ പറഞ്ഞെന്നായിരുന്നു ആരോപണം. വില്പനക്കായി വച്ചിരുന്നു മൂർച്ചയേറിയ കത്തി കൊണ്ടാണ് ബൈജു ഹരികുമാറിന്റെ വയറ്റിൽ കുത്തിയത്. പരിക്കേറ്റ ഹരികുമാറിനെ ആര്യനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
കുത്തിയശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിയെ ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
.jpg)


