പാലക്കാട് വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്തു

crime

 പാലക്കാട് : ആവത്തൂരിൽ വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്.പാലക്കാട് ആലത്തൂരിൽ പുറമ്ബോക്കിൽ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു അതിക്രമം. നിലവിൽ സുരേഷ് ഒളിവിലാണെന്നാണ് വിവരം. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡന്റാണ് സുരേഷ്.

tRootC1469263">

പുലച്ചെ മൂന്നരയോടെ തനിച്ച്‌ താമസിക്കുന്ന വൃദ്ധയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടാകുകയായിരുന്നു. ഉറങ്ങിക്കിടക്കുമ്ബോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് വൃദ്ധ ഞെട്ടി ഉണർന്നത്. അതിക്രമത്തിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ കഴുത്ത് ഞെരിച്ച്‌ കൊല്ലാനും പ്രതി ശ്രമിച്ചു. വൃദ്ധ കുതറിമാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരാണ് വൃദ്ധയെ ആശുപത്രിയിൽ എത്തിച്ചത്. 65കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോൾ പ്രതി ഒളിവിൽ പോകുകയായിരുന്നു.

Tags