തൃശൂരിൽ ബൈക്ക് മോഷണം: മൂന്നുപേര്‍ അറസ്റ്റില്‍

Try this to get relief from long-standing constipation as well.

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ ബൈക്ക് മോഷ്ടിച്ച മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അഗതിയൂര്‍ ചിറ്റിലപ്പള്ളി സ്വദേശി കിരണ്‍ ജാക്‌സണ്‍ (26), പെരുമ്പിലാവ് സ്വദേശി അക്ബര്‍ (24), വെള്ളാനിക്കര മാടക്കത്തറ സ്വദേശി  ആശ്രയ് കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്. ജൂലൈ 16ന് അര്‍ദ്ധരാത്രി 12നും പുലര്‍ച്ചെ ആറിനും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. 

പെരുമ്പിലാവില്‍ പാര്‍ക്ക് ചെയ്തിരുന്ന 'ഇര്‍ഷാദ്' എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 'യമഹ എഫ്‌സെഡ്' മോഡല്‍ ബൈക്കാണ് ഇവര്‍ മോഷ്ടിച്ചത്. പരാതിക്കാരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ശരത്ത് സോമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
 

Tags