ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു

stabbed
stabbed

ഒറ്റപ്പാലം വരോട് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു. വരോട് ചേപ്പയിൽ രാഹുലി (29) നാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം കുണ്ടുപറമ്പ് ജങ്ഷനിൽ വെച്ചായിരുന്നു സംഭവം നടന്നത്. 2021-ൽ കൊല്ലപ്പെട്ട സുഹൃത്ത് പ്രശാന്തിന്റെ കേസിൽ സാക്ഷികളെ കോടതിയിൽ ഹാജരാക്കാൻ രാഹുൽ സജീവമായി ഇടപെട്ടിരുന്നു. ഇതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

tRootC1469263">

രാഹുലിന്റെ പരാതിയിൽ വിജീഷ്, ഷിജിൽ, വൈശാഖ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ രണ്ടുപേർ പ്രശാന്ത് വധക്കേസിലെ പ്രതികളാണ്. പ്രശാന്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ കോടതിയിൽ നടന്നുവരികയാണ്. ആക്രമണത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലുള്ള രാഹുൽ നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം.

Tags