ബീഹാറിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ച കള്ളൻ യാത്രക്കാരുടെ പിടിയിൽ

Indian Railways to celebrate Onam; 112 special trains, ticket bookings to start soon

 പാറ്റ്‌ന: ബീഹാറിലെ ഭഗൽപൂർ ജില്ലയിലുള്ള ശിവ്‌നാരായൺപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ച മോഷ്ടാവ് യാത്രക്കാരുടെ പിടിയിലായി. ട്രെയിൻ വേഗത കൈവരിച്ചതോടെ കൈവിട്ടാൽ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ട്രെയിനിന്റെ ജനലിൽ തൂങ്ങിക്കിടന്ന് ഇയാൾ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.

യാത്രക്കാരുടെ പിടിയിലകപ്പെട്ട് ട്രെയിനിന് പുറത്തുവന്ന് ഏറെ നേരം വായുവിൽ തൂങ്ങിക്കിടന്ന ഇയാൾ പ്ലാറ്റ്‌ഫോമിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. ഓടുന്ന ട്രെയിനുകളിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് തക്കതായ പാഠം നൽകുന്നതാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നു.

Tags