4.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

tvmganja
tvmganja

തിരുവനന്തപുരം:   4.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ.അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 4.750 കിലോ കഞ്ചാവ് പിടികൂടി. ഉച്ചയ്ക്ക് 12.30 മണിയോടെ നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട് ബസിലെ യാത്രക്കാരായിരുന്ന ബംഗാൾ സ്വദേശികളാണ് അമരവിള എക്‌സൈസിൻറെ  പിടിയിലായത്. പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരാണ് കഞ്ചാവുമായി കുടുങ്ഹിയത്.

ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന പരിശോധനയ്ക്കിടയിലാണ് തമിഴ്നാട് സർക്കാർ ബസിൽ സ്വാമിമാരുടെ വേഷത്തിൽ രണ്ട് പേരെ എക്സൈസ് കണ്ടത്. സംശയം തോന്നി ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ടു സഞ്ചികൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പേരുടെയും സഞ്ചിയിൽ നിന്നും 4.750 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാനാണ് പ്രതികൾ സ്വാമി വേഷത്തിലെത്തിയതെന്നാണ് സൂചന.  
 

Tags