ലഹരി ഉപയോഗത്തെ തുടർന്ന് ജോലിയിൽ നിന്നും പുറത്താക്കിയ വൈരാഗ്യം : ജീവനക്കരനെ ഹോട്ടലിൽ കയറി മർദ്ദിച്ച് യുവാവ്

KAMAL
KAMAL

കോഴിക്കോട്: ലഹരി ഉപയോഗത്തെ തുടർന്ന് ഹോട്ടൽ ജോലിയിൽ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ മറ്റൊരു ജീവനക്കരനെ ഹോട്ടലിൽ കയറി മർദ്ദിച്ച് യുവാവ്. കോഴിക്കോട് കൂടരഞ്ഞിയിലെ ഹോട്ടലിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശി കമലിനെ ലഹരി ഉപയോഗത്തെ തുടർന്ന് പുറത്താക്കിയിരുന്നു. 

tRootC1469263">

എന്നാൽ ഇതിന് ശേഷം കഴിഞ്ഞ ദിവസം ഹോട്ടലിൽ എത്തിയ കമൽ, ജോലിക്കാരനായ മറ്റൊരു യുവാവിനെ മർദ്ദിക്കുകയായിരുന്നു. ബംഗാൾ സ്വദേശിയായ സന്ദീപിനാണ് മർദ്ദനമേറ്റത്. ലഹരി ഉപയോഗം ഹോട്ടൽ ഉടമയെ അറിയിച്ചത് സന്ദീപാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. കമൽ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
 

Tags