ബം​ഗ​ളൂ​രുവിൽ പ്ര​ണ​യം നി​ര​സി​ച്ച​തി​ന് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി

google news
crime

ബം​ഗ​ളൂ​രു: പ്ര​ണ​യം നി​ര​സി​ച്ച​തി​ന് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ പൂ​ർ​വ​വി​ദ്യാ​ർ​ഥി കൊ​ല​പ്പെ​ടു​ത്തി. ഹാ​സ​ൻ ജി​ല്ല​യി​ലെ മൊ​സ​ലെ ഹൊ​സ​ഹ​ള്ളി ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ആ​ദ്യ വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​നി സു​ചി​ത്ര​യാ​ണ് (20) മ​രി​ച്ച​ത്.

കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ തേ​ജ​സാ​ണ് (23) പ്ര​തി. വ്യാ​ഴാ​ഴ്ച പെ​ൺ​കു​ട്ടി​യെ ഹാ​സ​ന​ടു​ത്ത കു​ന്തി ബെ​ട്ട​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​െ​പ്പ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ്രേ​മാ​ഭ്യ​ർ​ഥ​ന പെ​ൺ​കു​ട്ടി നി​ര​സി​ച്ച​താ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags